ചേറ്റൂർ കോൺഗ്രസിൻ്റെയും ഗാന്ധിജിയുടേയും നയങ്ങൾക്കെതിരെ നിലപാടെടുത്തതിൻ്റെ പേരിലാണ് മറ്റ് കോൺഗ്രസ് ദേശീയ നേതാക്കൾക്കൊപ്പം അധികം പരിഗണിക്കപ്പെടാത്തതെന്ന് കെപിസിസി സി മുൻ പ്രസിഡൻ്റ് കെ.മുരളീധരൻ. സ്വാതന്ത്യ സമര കാലത്ത് കോൺഗ്രസിൻ്റെ ദേശീയ പ്രസിഡൻ്റായ സർ ചേറ്റൂർ ശങ്കരൻ നായരുടെ അനുസ്മരണ പരിപാടിയിലാണ് ചേറ്റൂരിൻ്റെ നിലപാടുകളെ വിമർശിച്ച് കെ.മുരളീധരൻ രംഗത്ത് വന്നത്. ആദരിക്കപ്പെടേണ്ടതും അനുസ്മരിക്കപ്പെടേണ്ടതുമായ വ്യക്തി തന്നെയാണ് ചേറ്റൂർ എന്ന് പറഞ്ഞ മുരളീധരൻ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ലഭിക്കേണ്ട പരിഗണന കൊടുക്കാതിരുന്നത് എന്നതിൻ്റെ കാരണവും വ്യക്തമാക്കി. 1897 ൽ ആണ് ചേറ്റൂർ കോൺഗ്രസ് പ്രസിഡൻ്റായത്. അത്രയും ഉന്നത സ്ഥാനത്ത് എത്തിയ ശേഷം അദ്ദേഹത്തിൻ്റെ തുടർന്നുള്ള ജീവിതത്തിൽ ചില എതിർ നിലപാടുക സ്വീകരിച്ചു. അദ്ദേഹത്തിൻ്റെ ചില നടപടികളോട് കോൺഗ്രസിന് യോജിക്കാൻ കഴിയില്ല. പ്ലസ് മാത്രം പറഞ്ഞാൽ മാത്രം പോര, മൈനസും പറയണം. കോൺഗ്രസ് പ്രസിഡൻ്റായി മാറിയ ശേഷം അദ്ദേഹം ബ്രിട്ടീഷ് സർക്കാരിൽ അഡ്വക്കേറ്റ് ജനറലായി.പിന്നീട് ജഡ്ജിയായി മാറി. ഒടുക്കം ബ്രിട്ടീഷ് വൈസ്രോയിയുടെ ഉപദേഷ്ടാവും ആയി. സ്വാതന്ത്യ സമര സേനാനിയാണെങ്കിൽ ഈസ്ഥാനങ്ങളിലൊന്നും എത്തില്ല. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെ ചേറ്റൂർ തള്ളിപ്പറയുകയും പരസ്യമായി എതിർക്കുകയും ചെയ്തു. ആ നിലപാടു കൊണ്ടാണ് അഖിലേന്ത്യാതലത്തിൽ ചേറ്റൂരിൻ്റ ചരമവാർഷികമൊന്നും കോൺഗ്രസ് ആഘോഷിക്കാതിരുന്നത്. നെഹ്റു കുടുംബത്തിന് പുറത്തുള്ള ആളല്ലാതിരുന്നതുകൊണ്ടാണ് ചേറ്റൂരിനെ അനുസ്മരിക്കാത്തതെന്ന് ചിലരൊക്കെ തട്ടി മൂളിക്കന്നത് കണ്ടു. അദ്ദേഹത്തിൻ്റെ ചില നടപടികളോടും ഗാന്ധിയൻ മൂല്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ വിയോജിപ്പാണ് മറ്റ് മുൻ പ്രസിഡൻ്റുമാർക്ക് നൽകുന്ന പരിഗണന കോൺഗ്രസ് നൽകാതിരുന്നതിൻ്റെ കാരണം. എന്ന് കരുതി ബിജെപിക്ക് വിട്ടുകൊടുക്കാനുള്ള ആളല്ല ചേറ്റൂർ. കാരണം അദ്ദേഹം ഒരു വർഗ്ഗീയ വാദിയായിരുന്നില്ല ഒരിക്കലും എന്നും കെ.മുരളീധരൻ പറഞ്ഞു.
ഇതിനിടെ ചേറ്റൂരിനെ അനുസ്മരിച്ച് അവകാശം സ്വന്തമാക്കാൻ ബി ജെ പി രംഗത്ത് വന്നത് ചിരി പടർത്തുകയാണ്. സ്വന്തമായി പറയാൻ ഒരു സ്വാതന്ത്യ സമര സേനാനി ഇല്ലാത്തതിൻ്റെ അസ്കിത ചെറുതൊന്നുമല്ല ബി ജെ പി ക്കുള്ളത്. എന്നും ഷൂ നക്കികൾ എന്ന ആക്ഷേപത്തിന് പാത്രമായി പോരുന്ന, സ്വാതന്ത്യ സമരത്തെ ഒറ്റിക്കൊടുത്തവരെന്ന പരിഹാസം കേൾക്കേണ്ടി വരുന്ന ബി ജെ പി കൂട്ടർക്ക് ഒരു ഗാന്ധി നയ വിരുദ്ധനെ തപ്പി കണ്ടു പിടിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ബി ജെ പി. ഇതാദ്യമായി ചേറ്റൂരിനെ അനുസ്മരിക്കാൻ ഒരുളുപ്പും കൂടാതെ അവർ പുഷ്പങ്ങളുമായി ചേറ്റൂരിനെ തേടിയെത്തി.
Why doesn't Congress commemorate Chettur? K. Muraleedharan explains at the Chettur commemoration event